കടുത്ത വേനല്‍ക്കാലത്തിന്‍റെ
പരിഭവങ്ങള്‍ എണ്ണിപ്പറഞ്ഞ്
കറുത്തിരുണ്ട മേഘങ്ങള്‍
പെയ്തു തുടങ്ങുകയായി...;
ആദ്യമാദ്യം ,ഇലയെത്തൊട്ട് ,
മണ്ണിനെ ചിരിപ്പിച്ച്..
പിന്നെപ്പിന്നെ, ആര്‍ത്തലച്ച്
പുഴയോളവും,
ഒരു കടല്‍ നിറയുവോളവും...!
ഏറെ മുന്‍പ്,
എന്‍റെ പുള്ളിക്കുടയില്‍
നുണക്കുഴികള്‍ തീര്‍ത്ത്,
കുണുങ്ങി കുണുങ്ങി പെയ്യവേ
അത്ഭുതമായിരുന്നു ..;
ആലിപ്പഴം പൊഴിക്കുന്ന
കൌതുകമായിരുന്നു ...!
മഴയെ അത്രയേറെ സ്നേഹിച്ചത്
അന്നായിരുന്നു,
അവളെനിക്ക്
മഴയല്ലാതെ മറ്റാരുമല്ലെന്ന്
തിരിച്ചറിഞ്ഞ ദിവസങ്ങളില്‍ ...!
ജീവിതം മഴ പോലെ പെയ്യില്ലെന്നും
പുഴ പോലെ ഒഴുകില്ലെന്നും
തിരിച്ചറിഞ്ഞ കാലത്ത്,
വഴിമുടക്കാന്‍ പെയ്ത മഴയെ
ശപിച്ചു പോയിട്ടുണ്ട്,
"ഈ നശിച്ച മഴ!"
ശ്വാസവേഗങ്ങള്‍ക്ക് കൂട്ടായവളെ,
ഇടിവെട്ടിച്ച്,
ഇത്രയേറെ ഭയപ്പെടുത്തിയ മഴയോട്,
ഗാഡാലിംഗനങ്ങളുടെ ഇടവേളകളില്‍
കണ്ണിറുക്കിക്കാണിച്ച്
നന്ദി പറഞ്ഞിട്ടുമുണ്ട് ...!
മഴവില്ലിന്‍റെ നാട്ടിലേക്ക്
ആദ്യമവള്‍ യാത്രയായപ്പോള്‍,
സാന്ത്വനിപ്പിക്കാന്‍ പെയ്ത മഴ,
മേഘവീഥികളിലേക്ക്
എന്നെയും ക്ഷണിക്കുകയാണോ ?
ഓരോ മഴവില്ലിനൊപ്പവും
അവള്‍ തെളിയാറുണ്ട്..!
ഇപ്പോഴും,
എന്റെ സ്നേഹത്താല്‍
ആ കണ്ണുകള്‍ നിറയാറുമുണ്ട്...!
നീയെന്‍റെ മഴ,
മഴയല്ലാതെ നീയെനിക്ക്
മറ്റാരാണ്?