ഇന്ന് സെന്‍റ് ഓഫ് ,
യാന്ത്രികമായ ഹസ്തദാനങ്ങളില്‍ നിന്ന് മാറി,
കറുത്ത പുക തട്ടി നീറുന്ന മനസ്സുമായി ഞാന്‍...;
പെയ്തൊഴിഞ്ഞ കര്‍ക്കിടകത്തിന്‍റെ ഓര്‍മ്മകള്‍...
മിന്നലേറ്റു കരിഞ്ഞ പുല്നാമ്പിനെ
മഞ്ഞു തുള്ളി മറന്നു...!
നിന്‍റെ മുനയൊടിഞ്ഞ കണ്ണുകള്‍..;
പനിനീര്‍ മാത്രം വിടര്‍ന്ന കയ്യില്‍
ഔപചാരികതയുടെ ഓട്ടോഗ്രാഫ്...!
ബഹളങ്ങളെ പിന്നിലാക്കി,
ഒരു വാക്ക് പോലും എഴുതാതെ
തിരിഞ്ഞു നടക്കവേ...,
ഞെരിഞ്ഞമര്‍ന്ന വാഗ്ദാനങ്ങളുടെ
നേരിയ തെങ്ങളിനിടയില്‍
കേട്ടുവോ,
മൗനത്തിന്‍റെ പിന്‍ വിളി....?
നാളെ പൊടി തട്ടിയെടുക്കുന്ന
നനുത്ത താളുകളില്‍ ഒതുങ്ങാന്‍...,!
ഇല്ല,
ഞാനെഴുതില്ല, ഒന്നും...!
മനോഹരം .....മനസ്സിലെ ഒരു നീറ്റലിനെ പൊടി തട്ടിയെടുത്തു ട്ടോ
ReplyDeleteനന്ദി..
ReplyDelete