ഇറവെള്ളത്തിലൊഴുക്കിയ
ഏതോ കളിത്തോണിയില്‍
നീ തന്ന ഓര്‍മ്മകള്‍ക്കൊപ്പം,
ഞാന്‍ എന്നെയും
മറന്ന് വെച്ചിരുന്നു....!
എന്റെ ഇടനാഴിയില്‍
വീണ്ടും മഴയുടെ
കാലൊച്ച മുഴങ്ങുകയാണ്..!
എഴുനിറങ്ങള്‍ കലങ്ങിയൊലിച്ചു
പെയ്തു തുടങ്ങുകയായി,
മഴ...!
മഴയ്ക്ക് പുറകെ,
ചെമ്മാനം പൂത്ത
ഒരു സായംസന്ധ്യയില്‍
ആദ്യം നാം കണ്ടുമുട്ടി...;
പിന്നെ,
വേലിപ്പടര്‍പ്പില്‍
പച്ച നിറത്തില്‍ തിമിര്‍ത്തു പെയ്യവേ,
ശ്വാസമടക്കി,
അന്യോന്യം പുണര്‍ന്നു നിന്നു.
മാമരങ്ങള്‍ക്ക് കീഴെ
കൈകോര്‍ത്തു നടക്കവേ,
ചാരനിറത്തില്‍ പെയ്തു.
കാറ്റ് കവര്‍ന്ന ,
എന്റെ കമഴ്ത്തിയ കുടയ്ക്കുള്ളില്‍
നുണക്കുഴികള്‍ തീര്‍ത്തു.
ഇരുട്ട് പുരണ്ട മഴ..;
ഇടവഴിച്ചുമരില്‍ ചാരി
ഒരു ചുടു നിശ്വാസം
കവിളില്‍ പരത്തി,
എന്റെ ചുണ്ടിലും പെയ്തു.
ഇപ്പോഴും,
എന്റെ സ്നേഹത്താല്‍
നിന്റെ കണ്ണുകള്‍
നിറയാറുണ്ട്.
അതില്‍
ഞാന്‍ സ്വയം
നഷ്ടപ്പെടാറുമുണ്ട് .
നീയെന്റെമഴ,
മഴയല്ലാതെ
നീയെനിക്ക്
മറ്റാരാണ്?
കൊള്ളാം സന്തോഷ് .. നന്നായിരിക്കുന്നു..
ReplyDeleteകവിത ഇഷ്ടപ്പെട്ടു.ഭാവുകങ്ങള്‍..
ReplyDeletenandi..
ReplyDeletevalare nannayittundu....... aashamsakal.......
ReplyDeleteഅനുഭവമാണോ സന്തോഷ് കവിതയായി രൂപംകൊണ്ടത്..?
ReplyDeleteകൊള്ളാം.