Monday, June 28, 2010

നിഴലനക്കങ്ങള്‍

അവള്‍ക്ക് അത്ര പ്രിയങ്കരമായത് കൊണ്ടാണ്
അയാള്‍ നിഴലിനെ ശ്രദ്ധിച്ചു തുടങ്ങിയത്..;
പ്രഭാതങ്ങളില്‍,അവനില്‍ നിന്നകന്ന്
വിളറി വെളുത്ത നിഴല്‍ നീണ്ടു പോയി..,;

മധ്യഹ്നങ്ങളില്‍,
വെയിലിനോട് ഇണ ചേര്‍ന്ന്
മണല്‍ വിരിപ്പില്‍ പ്രണയ കവിതകള്‍ രചിച്ചു..;

സായാഹ്നങ്ങളില്‍,
വളരാതിരിക്കാന്‍ ആഗ്രഹിച്ച്
ഒഴിഞ്ഞ ചായ കോപ്പകള്‍ക്കു കീഴെ പതിയിരുന്നു..;

നിലാവ് പെയ്തപ്പോഴൊക്കെ,
രാത്രി മഴയോടൊപ്പം
ജലപ്പരപ്പില്‍ നുണക്കുഴികള്‍ വിരിയിച്ചു..,

ആകാശങ്ങളില്‍
അരിപ്പദ്വാരങ്ങള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍
നിഴല്‍ വെയിലായി മാറിയത് അവനറിഞ്ഞു..;

തലക്കെട്ടെഴുതി അടിവരയിട്ട്,
ആരോ ഉപേക്ഷിച്ച അക്ഷരങ്ങളുടെ
നിഴലാവാന്‍ തുടങ്ങിയതു മുതല്‍

അവന്‍ ദേവാംഗണങ്ങളില്‍ നിന്ന് അന്യനായി ;
അവള്‍...!
മറ്റാരുടെയോ നിഴലായി..!

അതെ,
അവള്‍ക്ക് അത്ര പ്രിയങ്കരമായത് കൊണ്ടാണ്
അയാള്‍ നിഴലിനെ ശ്രദ്ധിച്ചു തുടങ്ങിയത്..!

6 comments:

  1. അവള്‍...!
    മറ്റാരുടെയോ നിഴലായി..!

    ReplyDelete
  2. തലക്കെട്ടെഴുതി അടിവരയിട്ട്,
    ആരോ ഉപേക്ഷിച്ച അക്ഷരങ്ങളുടെ
    നിഴലാവാന്‍ തുടങ്ങിയതു മുതല്‍

    അവന്‍ ദേവാംഗണങ്ങളില്‍ നിന്ന് അന്യനായി ;
    അവള്‍...!
    മറ്റാരുടെയോ നിഴലായി..!


    കവിത നന്നായിട്ടുണ്ട്.ഇനിയും കൂടുതല്‍ എഴുതുക.
    ആശംസകള്‍.

    ReplyDelete
  3. നന്ദി... ഈ വായനക്ക്..

    ReplyDelete
  4. ഇങ്ങനെ മറ്റാരുടെയെങ്കിലും നിഴല്‍ ആകാന്‍ ആണോ അവളെ കൊണ്ട് നടന്നത്?

    ReplyDelete
  5. Hi santhosh i loved u poems, they are all good, great future for u, keep writing
    best of luck

    ReplyDelete